Site iconSite icon Janayugom Online

ഞാന്‍ എല്ലാ പരിധിയും കഴിഞ്ഞുനില്‍ക്കുന്നയാള്‍, നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാനും ചെയ്യും; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഭീഷണി ചാറ്റുകള്‍ പുറത്ത്

മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിയെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്. തനിക്കെതിരെ നിന്ന അതിജീവിതയ്ക്കും കുടുംബത്തിനും തിരിച്ചുകൊടുക്കുമെന്നും പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നുമാണ് രാഹുലിന്റെ ഭീക്ഷണി. പലതും തുറന്നുപറയാന്‍ തന്നെയാണ് തീരുമാനം. ഞാന്‍ മാത്രം മോശക്കാരനും താൻ പുണ്യാലത്തിയും ആയിട്ടുള്ള പരിപാടി നടക്കില്ലെന്നും മാക്കൂട്ടത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസവും രാഹുലിന്റേയും പരാതിക്കാരിയുടേയും ചാറ്റുകൾ പുറത്തുവന്നിരുന്നു. 

‘നീ ഇപ്പോള്‍ പേടിപ്പിക്കുന്ന പരിപാടി ഒരു മാസം മുമ്പാക്കെ നടത്തിയാല്‍ അല്‍പമെങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്യുമായിരുന്നു. ഞാന്‍ എല്ലാ പരിധിയും കഴിഞ്ഞുനില്‍ക്കുന്നയാളാണ്. നീ ഈ പറയുന്ന ഇമേജ് തിരിച്ചുപിടിക്കല്‍ ഒന്നും അല്ല മോളെ. അതൊക്കെ നിന്റെ തോന്നല്‍ ആണ്. ഇനി ഒന്നിനോടും കീഴ്‌പ്പെടുന്നില്ലായെന്ന എന്റെ തീരുമാനം ഉണ്ട്. നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാനും ചെയ്യും. നീ ചെയ്യുന്നത് ഞാന്‍ താങ്ങും. പക്ഷെ നീ താങ്ങില്ല. നീന്റെ ഭീഷണിയൊക്കെ നിര്‍ത്തിയേക്ക്. ഇവിടെ വന്നാല്‍ ഞാന്‍ കുറേ ആളുകളുമായി നിന്റെ വീട്ടില്‍ വരാം. അത്ര തന്നെ. അല്ലാണ്ട് ഇങ്ങോട്ട് ഉള്ള ഭീഷണി വേണ്ട’ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭീഷണി സന്ദേശം. 

അതേസമയം കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് സംഘം ഇന്ന് അപേക്ഷ നൽകും. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുന്നത്. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം. പരാതിക്കാരി ലൈംഗിക അതിക്രമം നേരിട്ട ഹോട്ടലിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തണം, യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്.

Exit mobile version