ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാക്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ എസ്ഐടി കസ്റ്റഡിയില്‍ വിട്ട് കോടതി. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നടപടി. ജനുവരി 15ന് കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വിശദമായ തെളിവെടുപ്പിനായി രാഹുലിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് അനുകൂലമായാല്‍ രാഹുലുമായി തെളിവെടുപ്പ് നടത്തുമെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുമെന്നും എസ്ഐടി വ്യക്തമാക്കിയിരുന്നു.
രാഹുല്‍ മാക്കൂട്ടത്തിലിന് തിരിച്ചടി; മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വീടാൻ ഉത്തരവ്

