വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎഇന്നും ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകും. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. തിരുവനന്തപുരത്തും പാലക്കാടും വച്ച് യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ കാലയളവിൽ രാഹുൽ ഉപയോഗിച്ച ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടുവെങ്കിലും കൈമാറിയില്ല. ഫോണുകള്‍ വിറ്റുവെന്നും നഷ്ടമായെന്നുമാണ് മറുപടി. ചില ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയുണ്ടായില്ല. ഹൈക്കോടതി രാഹുലിന് ഈ കേസിൽ ജാമ്യം അനുവദിച്ചിരുന്നു. ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം.
രാഹുൽ മാങ്കൂട്ടത്തിൽ ഇന്നും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും

