Site iconSite icon Janayugom Online

അയ്യന്‍കാളി ജയന്തി ആഘോഷ പരിപാടിയില്‍ നിന്നും രാഹുൽ മാങ്കൂട്ടത്തിനെ മാറ്റി; പകരക്കാരനായി ചിറ്റയം ഗോപകുമാര്‍

ലൈംഗികാരോപണ പരാമർശത്തിൽ കുറ്റാരോപിതനായതിനെ തുടർന്ന് കെപിഎംഎസിന്റെ അയ്യന്‍കാളി ജയന്തി ആഘോഷത്തില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒഴിവാക്കി. കെപിഎംഎസ് കുളനട യൂണിയന്‍ സെപ്റ്റംബര്‍ ആറിന് നിശ്ചയിച്ച പരിപാടിയില്‍നിന്നാണ് രാഹുലിനെ ഒഴിവാക്കിയത്.

 

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനാണ് പകരം ചുമതല. ആഘോഷ പരിപാടിയിലെ ഉദ്ഘാടകനായാണ് രാഹുലിനെ നിശ്ചയിച്ചിരുന്നത്. രാഹുലിന്റെ പേരുവെച്ച് നോട്ടീസും പോസ്റ്ററും ഇറക്കിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിനെ കെപിഎംഎസ് പരിപാടിയില്‍നിന്ന് ഒഴിവാക്കിയതെന്ന് യൂണിയന്‍ പ്രസിഡന്റ് കുളനട ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Exit mobile version