തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ മെൻസ് ഹോസ്റ്റലിൽ റെയ്ഡ്. റെയ്ഡിൽ മുറികളിൽ നിന്നും കഞ്ചാവ് പിടികൂടി. കഞ്ചാവ് 4 പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. 15 മുറികളിൽ പരിശോധന നടത്തി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ റെയ്ഡ്; മുറികളിൽ നിന്ന് കഞ്ചാവ് പിടികൂടി
