കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോ/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട അതി തീവ്രന്യൂന മർദ്ദം ശക്തി പ്രാപിച്ച് ഇന്ന് രാവിലെയോടെ തീവ്രചുഴലിക്കാറ്റായും അർധ രാത്രിയോടെ അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ രാവിലെയോടെ ദിശ മാറുന്ന ചുഴലിക്കാറ്റിന്റെ ശക്തി കുറയും. 14ന് രാവിലെ ബംഗ്ലാദേശിനും മ്യാൻമറിനും ഇടയിലെത്തുന്ന ചുഴലിക്കാറ്റ് മണിക്കൂറില്‍ പരമാവധി 130 കിമി വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
English Summary; rain alert kerala
You may also like this video