സംസ്ഥാനത്ത് അതിജാഗ്രത തുടരുന്നു. ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ഇന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മലപ്പുറത്ത് പൊന്നാനി താലൂക്കിലും അവധി പ്രഖ്യാപിച്ചു. എം ജി സർവകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി. അതേസമയം, പിഎസ്‍സി പരീക്ഷകൾക്ക് മാറ്റമില്ല. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും അതീവ ജാഗ്രത തുടരണം എന്നാണ് നിര്‍ദ്ദേശം. ചെറിയ ഉയരത്തിൽ വീശുന്ന വേഗമേറിയ കാറ്റിനും, ചുരുങ്ങിയ സമയത്തിൽ കൂടുതൽ മഴ പെയ്യിക്കുന്ന കൂറ്റൻ മഴമേഘങ്ങൾക്കും സാധ്യത തുടരുകയാണ്. മത്സ്യതൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുത്.
english summary;Rain: Holiday for educational institutes in 11 districts today, orange alert in 6 districts
you may also like this video;