Site iconSite icon Janayugom Online

മഴ: കോട്ടയത്ത് മണ്ണിടിച്ചില്‍; ഗതാഗതം നിരോധിച്ചു

landslildelandslilde

കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു. കോട്ടയം തീക്കോയിലാണ് ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായത്. വാഗമൺ റോഡിൽ ഗതാഗതം തടസപ്പെട്ടു. വൈകുന്നേരം 5.45 ഓടെ മംഗളഗിരി ഒറ്റയിട്ടി ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്.

മണ്ണിടിച്ചിലില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൃഷിനാശമുണ്ടായിട്ടുണ്ട്. ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് വെള്ളാനി പ്രദേശം ഒറ്റപ്പെട്ടു. സ്ഥലത്ത് പോലീസും ഫയർഫോഴ്സും എത്തിയിട്ടുണ്ട്. ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൂന്ന് മണിക്കൂറായി ശക്തമായ മഴയാണ് ഇവിടെ ചെയ്യുന്നത്. പ്രദേശത്ത് ജാഗ്രത നിർദ്ദേശവും നല്കിയിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് തീക്കോയ് വല്ലേജിൽ വെളിക്കുളം സ്കൂളിൽ ക്യാമ്പും തുറന്നു.

Eng­lish Sum­ma­ry: Rain: Land­slides in Kot­tayam; Traf­fic is prohibited

You may also like this video

Exit mobile version