തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ആറു ദിവസമായി പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലും 144 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. 138 വീടുകള്‍ ഭാഗികമായും ആറു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
നെടുമങ്ങാട് താലൂക്കില്‍ 31 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ചിറയിന്‍കീഴ് താലൂക്കില്‍ ഒമ്പത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാട്ടാക്കടയില്‍ എട്ടു വീടുകളും വര്‍ക്കലയില്‍ 38 വീടുകളും ഭാഗികമായി തകര്‍ന്നു. ഏറെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്ത നെയ്യാറ്റിന്‍കര താലൂക്കില്‍ 52 വീടുകള്‍ ഭാഗികമായും അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
മഴക്കെടുതി: തിരുവനന്തപുരം ജില്ലയില്‍ 144 വീടുകള്‍ തകര്‍ന്നു

