Site iconSite icon Janayugom Online

മഴവെള്ളപ്പാച്ചില്‍: ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

helenhelen

കോട്ടയത്ത് മഴവെള്ളപ്പാച്ചിലില്‍ ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശിനിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഹെലൻ അലക്സിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സ്കൂൾ വിട്ട് വരുന്നതിനിടയിലാണ് അപകടമുണ്ടായത്. കഴിഞ്ഞദിവസം വൈകിട്ട് സ്കൂൾ വിട്ട് വരുമ്പോഴാണ് ഹെലൻ പാലാ അയ്യമ്പാറ കുന്നനാംകുഴി കൈത്തോട്ടിലേക്ക് വീണത്. മീനച്ചിലാറ്റിൽ ഏറ്റുമാനൂരിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

പുഴയിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു മൃതദേഹം. അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെയാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. ഹെലനെ കണ്ടെത്താനായി രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഫലം ഉണ്ടായിരുന്നില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കാണാതായതുമുതല്‍ മുതൽ ഫയർഫോഴ്സും നാട്ടുകാരും കുട്ടിക്കായി തെരച്ചിൽ നടത്തിവരികയായിരുന്നു. അതിനിടയിലാണ് മൃതേദഹം കണ്ടെത്തിയത്. 

Eng­lish Sum­ma­ry: Rainy water patch: The body of a stu­dent found in the river

You may also like this video

Exit mobile version