രാജ്ഭവനുകള്‍ ബിജെപിയുടെ രാഷ്ട്രീയഏജന്‍സികളായി മാറിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. കേരളം വിജ്ഞാന സമൂഹമായി മാറുന്നതിനെ ബിജെപിഎതിര്‍ക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം.യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കലാണ്. രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഐ സംസ്ഥാനസെക്രട്ടറി കാനംരാജേന്ദ്രന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തുടങ്ങിയ എല്‍ഡിഎഫ് നേതാക്കളും യോഗത്തില്‍ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി രാജ്ഭവന്‍ മാര്‍ച്ച്സംഘടിപ്പിച്ചത്
സാമൂഹ്യ,സാംസ്‌കാരിക,സാഹിത്യ രംഗങ്ങളിലെ പ്രശസ്തരും പ്രതിഷേധത്തില്‍ അണിനിരന്നു. ഉന്നതവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഗൂഢശ്രമത്തിന് എതിരെയുള്ള കേരളത്തിന്റെ മുഴുവന്‍ പ്രതിഷേധമാണ് മാര്‍ച്ച്.
English Summary:
RajBhavans have become political agencies of BJP: Sitaram Yechury
You may also like this video: