Site iconSite icon Janayugom Online

രാജ്യസഭാ സീറ്റുകളിൽ സിപിഐ, സിപിഐ(എം) സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും

കേരളത്തിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിജയസാധ്യതയുള്ള രണ്ടു സീറ്റുകളിൽ സിപിഐയും സിപിഐഎമ്മും മത്സരിക്കും. ഇന്നലെ ചേർന്ന ഇടതുമുന്നണി സംസ്ഥാന കമ്മിറ്റി യോഗം ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടതെന്ന് എൽഡിഎഫ് കൺവീനർ എം വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഓരോ സീറ്റീൽ സിപിഐയും സിപിഐ (എം) പാര്‍ട്ടികള്‍ മത്സരിക്കുക എന്ന പൊതുനിർദേശമാണ് എൽഡിഎഫിന്റെ മുന്നിൽ വന്നത്. എല്ലാ ഘടകകക്ഷികളും അവരവരുടെ അഭിപ്രായങ്ങൾ മുന്നണിയോഗത്തിൽ വിശദീകരിക്കുകയും തുടർന്നുണ്ടായ പൊതുധാരണയിലാണ് സീറ്റ് വിഭജനം പൂർത്തിയാക്കിയത്. സിപിഐ (എം) സ്ഥാനാർത്ഥിയെ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനിക്കും. മുന്നണിയിൽ എല്ലാ കക്ഷികളും യോജിപ്പോടെയാണ് പ്രവർത്തിക്കുന്നതെന്നും കൺവീനർ പറഞ്ഞു. മാർച്ച് 31 ന് രാജ്യസഭ തെരഞ്ഞെടുപ്പും വൈകുന്നേരം വോട്ടെണ്ണലും നടക്കും. 21 നാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്.

Eng­lish sum­ma­ry; Rajya Sab­ha seats, CPI and CPI (M) can­di­dates will contest

You may also like this video;

Exit mobile version