Site icon Janayugom Online

കള്ളക്കേസുകളെ ഭയന്ന് കര്‍ഷകര്‍ പിന്തിരിയില്ലെന്ന് രാകേഷ് ടികായത്

സര്‍ക്കാര്‍ ചുമത്തുന്ന കള്ളക്കേസുകളെ ഭയന്ന് കാർഷിക കരിനിയമങ്ങൾക്കെതിരെ നടത്തുന്ന സമരത്തില്‍ നിന്ന് കര്‍ഷകര്‍ പിന്തിരിയില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. രാഷ്ട്രീയ മേലാളന്മാരെ പ്രീതിപ്പെടുത്താനായി ഹരിയാന സര്‍ക്കാര്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുകയാണെന്ന് ടികായത് ആരോപിച്ചു. കോര്‍പ്പറേറ്റ് അനുകൂല കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ യുദ്ധമാണ് കര്‍ഷകര്‍ നടത്തുന്നതെന്നും കള്ളക്കേസുകളുണ്ടായാലും സമരം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ആരുടെയും അഭിപ്രായം കേള്‍ക്കാന്‍ തയാറാകുന്നില്ലെന്നും അനീതിക്കെതിരെ അഭിപ്രായം പറയുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്നുവെന്നും ടികായത് പറഞ്ഞു. ജൂലൈ 15ന് ഹരിയാനയില്‍ കര്‍ഷകനേതാക്കളുള്‍പ്പെടെ നൂറിലധികം പേര്‍ക്കെതിരെ രാജ്യദ്രോഹവും കൊലപാതകശ്രമവുമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.

Eng­lish sum­ma­ry: Rakesh tikait on Farm­ers protest

You may also like this video:

Exit mobile version