രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ റാൻഡം കോവിഡ് പരിശോധന നടത്താൻ തീരുമാനം. ഇന്ന് മുതൽ പരിശോധന ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ യോഗം വിളിക്കുകയും ചെയ്തു. രാജ്യം പൂർണമായും കോവിഡിൽ നിന്നും മുക്തമായിട്ടില്ല. ശക്തമായ നിരീക്ഷണം തുടരണമെന്നും ഏത് സാഹചര്യവും നേരിടാൻ തയാറാകണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.
ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ വകഭേദം ബി എഫ്-7 ബാധിച്ച മൂന്നു കേസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ടു പേരിലും ഒഡീഷയിൽ ഒരാൾക്കുമാണ് കൊറോണയുടെ ഈ വകഭേദം ബാധിച്ചത്. ഇതിനെ തുടര്‍ന്നാണ് നടപടി.
English Summary: Random Covid tests for international flyers
You may also like this video