Site iconSite icon Janayugom Online

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പാസ്റ്റർക്ക് പത്തു വർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൊല്ലം സ്വദേശിയായ പാസ്റ്റർക്ക് പത്തു വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. കൊല്ലം പിറവത്തൂർ മരങ്ങാട്ട് പുത്തൻ വീട്ടിൽ പി. ജി മത്തായി (സണ്ണി — 55)യെയാണ് അഡീഷണൽ ജില്ലാ കോടതി ഒന്ന് (പോക്സോ) ജഡ്ജി കെ. എൻ സുജിത്ത് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവ് കൂടി അനുഭവിക്കേണ്ടി വരും. 

2014 — 15 വർഷമായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയും അമ്മയും ആരാധനയ്ക്കു പോയിരുന്ന പള്ളിയിലെ പാസ്റ്ററായിരുന്ന ഇദ്ദേഹം. 2017 ൽ കുട്ടിയെ ചൈൽഡ് ലൈൻ കൗൺസിലിംങിന് വിധേയയാക്കിയതോടെയാണ് പാസ്റ്റർ പീഡിപ്പിച്ച വിവരം പുറത്തരിഞ്ഞത്. തുടർന്നു, ഏറ്റുമാനൂർ പൊലീസ് പാസ്റ്റർക്കെതിരെ കേസെടുക്കുകയായിരുന്നു. ഒരു ദിവസം പള്ളിയിൽ ആരാധനയ്ക്കായി എത്തിയ കുട്ടി ശുചിമുറിയിൽ പോകണമെന്നു ആവശ്യപ്പെടുന്നത് പാസ്റ്റർ കേട്ടു. തുടർന്നു, പാസ്റ്റർ ശുചിമുറി കാട്ടിത്തരാമെന്നു വാഗ്ദാനം ചെയ്തു കുട്ടിയെയുമായി ശുചിമുറിയിൽ പോയി. തുടർന്നു, ശുചിമുറിയിൽ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നവെന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിൽ 14 സാക്ഷികളെ പ്രോസിക്യൂഷൻ ഹാജരാക്കി, 12 പ്രമാണങ്ങളും പ്രോസിക്യൂഷന്റെ ഭാഗമായി എത്തിച്ചു. ഒരു സാക്ഷിയെ പ്രതിഭാഗവും ഹാജരാക്കി. 

ഇന്ത്യൻ ശിക്ഷാ നിയമം 376 (2), (i), (j) എന്നീ വകുപ്പുകൾ പ്രകാരവും പോക്സോ നിയമം ആറാം വകുപ്പ് പ്രകാരവുമാണ് പ്രതിയെ കുറ്റക്കാരനാണ് എന്നു കണ്ടെത്തിയിരിക്കുന്നത്. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന നിലവിലെ പാലാ ഡിവൈഎസ്പി എ. ജെ തോമസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എം. എൻ പുഷ്കരൻ കോടതിയിൽ ഹാജരായി. 

Eng­lish Sum­ma­ry: Rape of minor girl: Pas­tor gets ten years rig­or­ous imprisonment

You may also like this video

Exit mobile version