Site iconSite icon Janayugom Online

ഇതാണ് എന്റെ കേരളം; ഒരേമതില്‍ പങ്കിടുന്ന പാളയം പള്ളിയും ഗണപതി ക്ഷേത്രവും കാണിച്ച് റസൂല്‍ പൂക്കുട്ടി

ആര്‍എസ്എസ് അജണ്ടയില്‍ വിരിഞ്ഞ വർഗീയ വിദ്വേഷം പരത്തുന്ന ‘ദ കേരള സ്റ്റോറി’ സിനിമയ്ക്കെതിരെ ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും നിലപാട് വ്യക്തമാക്കി. ‘തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതി ക്ഷേത്രവും ഒരേ മതിൽ പങ്കിടുന്നു എന്നത് അറിയാമോ’ എന്ന ചോദ്യമാണ് റസൂൽ പൂക്കുട്ടി ട്വിറ്ററിൽ പങ്കുവച്ചത്. ‘മൈ കേരള സ്റ്റോറി’ എന്ന ഹാഷ്ടാഗിനൊപ്പമാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

ട്വീറ്റിൽ നിരവധി പേരാണ് അദ്ദേഹത്തെ പിന്തുണച്ച് റീട്വീറ്റ് ചെയ്യുന്നത്. കേരളം രാജ്യത്തിന് മാതൃകയായ സാഹോദര്യത്തിന്റെയും ഒരുമയുടെയും സംഭവങ്ങളും നിരവധി പേർ പങ്കുവയ്ക്കുന്നുണ്ട്.

നേരത്തെ ആലപ്പു‍ഴയിലെ മുസ്ലിം പള്ളിയിൽ ഹിന്ദു ആചാരപ്രകാരം അഞ്ജുവിന്റെ വിവാഹം നടന്ന ദൃശ്യങ്ങൾ പങ്കുവച്ച് സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ കേരളത്തിന് ഐക്യദാര്‍ഢ്യം നേര്‍ന്നിരുന്നു.

Eng­lish Sam­mury: Oscar win­ner Rasul Pookut­ty’s tweet, Ker­ala sto­ry Controversy

 

Exit mobile version