വിയറ്റ്നാം കോളനിയിലെ റാവുത്തര്‍ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ തെന്നിന്ത്യന്‍ നടന്‍ വിജയ രംഗരാജു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഹൈദരാബാദില്‍ വച്ച് നടന്ന ഷൂട്ടിംഗിനിടെ ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു. തുടര്‍ ചികിത്സക്കായാണ് ചെന്നൈയില്‍ എത്തിച്ചത്. ഇവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു. നന്ദമൂരി ബാലകഷ്ണയുടെ ഭൈരവ ദീപം എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച വിജയ രംഗരാജു യാഗ്നം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി തെലുങ്ക് മലയാളം ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ അരങ്ങ് തകര്‍ത്തു. വിയറ്റ്നാം കോളനി, ആയുധം, പടയോട്ടം, അനുരാഗക്കോടതി, വെനീസിലെ വ്യാപാരി, മനുഷ്യമൃഗം തുടങ്ങി നിരവധി മലയാള സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകള്‍ ചെന്നൈയില്‍ വച്ചാകും നടക്കുക.

