Site iconSite icon Janayugom Online

റീ എഡിറ്റഡ് എമ്പുരാൻ നാളെ മുതൽ തിയറ്ററുകളിൽ

റീ എഡിറ്റ് ചെയ്ത എമ്പുരാൻ സിനിമ നാളെ മുതൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കും. വിവാദമായ മൂന്ന് മിനിറ്റ് ഭാഗം ചിത്രത്തിൽ നിന്നും വെട്ടിമാറ്റി. വിവാദ ഭാഗങ്ങൾ ഒഴിവാക്കിയ പതിപ്പിന് സെൻസർ ബോർഡ് അനുമതി നൽകി. കേന്ദ്ര സെൻസർ ബോർഡാണ് ഉടൻ റീ എഡിറ്റ് നിർദേശം നൽകിയതെന്നാണ് വിവരം. അവധി ദിവസമായിരുന്നിട്ട് പോലും റീ എഡിറ്റന് അനുമതി നൽകാൻ ഇന്ന് സെൻസർ ബോർഡ് യോഗം ചേർന്നു. 

അതേസമയം വിവാദങ്ങൾക്കിടയിലും നടൻ മോഹൻലാൽ ചിത്രത്തിൻറെ കളക്ഷൻ പുറത്തു വിട്ടു.ഇതുവരെ 85 കോടിയിലേറെ രൂപയാണ് രാജ്യത്തിന് പുറത്ത് എമ്പുരാൻ ചിത്രം നേടിയത്. 

Exit mobile version