Site iconSite icon Janayugom Online

റിയല്‍ എസ്റ്റേറ്റ് ഡീലറായ യുവതിയുടെ മൃതദേഹം റോഡരികില്‍; പങ്കാളിലെ സംശയിച്ച് കുടുംബം

റിയല്‍ എസ്റ്റേറ്റ് ഡീലറായ ഗീത ശര്‍മ എന്ന യുവതിയുടെ മൃതദേഹം റോഡരികില്‍ കിടന്ന സംഭവത്തില്‍ പങ്കാളിക്കെതിരെ വിരല്‍ ചൂണ്ടി യുവതിയുടെ കുടുംബം. ഗീതയുടെ ലിവിംഗ് ഇന്‍ പങ്കാളിയായിരുന്ന ഗിരിജ ശങ്കര്‍ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. 

വളരെ നാളുകളായി ഗീത പങ്കാളിയായ ഗിരിജ ശങ്കറിനൊപ്പം പിജിഐയിലായിരുന്നു താമസം. ഗീതക്ക് അപകടത്തില്‍ പരിക്കേറ്റുവെന്നാണ് ഗിരിജ തന്നോട് പറഞ്ഞതെന്നാണ് ഗീതയുടെ സഹോദരന്‍ ലാല്‍ചന്ദ് ആരോപിക്കുന്നത്. എന്നാല്‍ ബോധരഹിതയായി റോഡരികില്‍ കിടന്നിരുന്ന ഗീതയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. 

ഒരുകോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി ഗീതയുടെ പേരിലുണ്ടായിരുന്നെന്നും അതില്‍ ഗിരിജയെയാണ് നോമിനിയായി വച്ചിരുന്നതെന്നും ഈ തുക തട്ടിയെടുക്കാനായി ഇയാള്‍ ഗീതയെ കൊലപ്പെടുത്തിയതാണെന്നും സഹോദരന്‍ ആരോപിക്കുന്നു. സംഭവത്തില്‍ എസ്പിജിഐ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Exit mobile version