Site iconSite icon Janayugom Online

ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക് പാത്രിയർക്കാ സെന്ററിൽ സ്വീകരണം

നവാഭിഷിക്തനായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക് ജന്മ നാടായ പുത്തൻ കുരുിശില പാത്രിയാർക്കാ സെൻററിൽ ഊഷ്മള സ്വീകരണം നൽകി.  സ്ഥാനാരോഹണ ചടങ്ങുകൾക്കുശേഷം ലബനനിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായെ വിശ്വാസി സമൂഹം സ്വീകരിച്ചു.

തുർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പെരുമ്പാവൂർ, പട്ടിമറ്റം, പത്താംമൈൽ വഴി പുത്തൻകുരിശിലെത്തിയ ബാവായെ പാത്രിയർക്കാ സെന്ററിലേക്കു സ്വീകരിച്ച് ആനയിച്ചു. പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറിങ്കൽ ധൂപ പ്രാർഥനയ്ക്കു ശേഷം സ്ഥാനാരോഹണ ശുശ്രൂഷ (സുന്ത്രോണീസോ) നടന്നു. മലങ്കരയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഏബ്രഹാം മാർ സേവേറിയോസ് ആണ് മുഖ്യ കാർമികത്വം വഹിച്ചത്.

വൈകിട്ട് നടക്കുന്ന അനുമോദന സമ്മേളനത്തിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും വിവിധ മത മേലധ്യക്ഷന്മാരും പങ്കെടുക്കും.

Exit mobile version