Site icon Janayugom Online

ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളത്തിന് അംഗീകാരം

ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയില്‍ സംസ്ഥാനത്തിന് രണ്ടാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാക്കിയ സൂചികയിലാണ് കേരള സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേട്ടം. സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് കേന്ദ്ര അതോറിറ്റിയുടെ അംഗീകാരം.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 അനുസരിച്ച് ഭക്ഷ്യസംരംഭകര്‍ക്കായി സമയബന്ധിതമായി നല്‍കുന്ന ലൈസന്‍സ് ആന്റ് രജിസ്ട്രേഷന്‍ , ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷ്യ സംരംഭകര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍, ഭക്ഷ്യസുരക്ഷാ ലബോറട്ടറികളുടെ പ്രവര്‍ത്തന മികവ്, ഭക്ഷ്യസുരക്ഷാ സംബന്ധിച്ച പരാതി നിവര്‍ത്തീകരണം, മൊബൈല്‍ ലാബ് ഉപയോഗിച്ച് നടത്തിയ പരിശോധനകള്‍, പരിശീലനങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍, ഭക്ഷ്യ സംരംഭകര്‍ക്കായുള്ള പ്രത്യേക പരിശീലനം, പൊതുജനങ്ങള്‍ക്കായുള്ള അവബോധന പരിപാടികള്‍ തുടങ്ങിയ വിവിധ സൂചികകളെ അടിസ്ഥാനമാക്കിയാണ് ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഫുഡ്സേഫ്റ്റി ആന്റ് സ്റ്റാന്റഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ സംസ്ഥാനങ്ങള്‍ക്കായി പുരസ്കാരം പ്രഖ്യാപിച്ചിട്ടുള്ളത്.

Eng­lish sum­ma­ry; Recog­ni­tion of Ker­ala in the Nation­al Food Secu­ri­ty Index

you may also like this video;

Exit mobile version