സംസ്ഥാനത്ത് സർക്കാർ ജോലികളിൽ ട്രാൻസ് ജെൻഡറുകൾക്കും സംവരണം ഏർപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ വകുപ്പിൻറെ ശുപാർശ. പിഎസ്സിയോട് സംവരണം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പത്ര സമ്മേളനത്തിൽ പറഞ്ഞു. കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ഒരു സീറ്റ് സംവരണം ചെയ്തിരുന്നു.
എൽഎൽബി പ്രവേശനത്തിനും സംവരണം നൽകുമെന്നും നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് തൊഴിൽ പരിശീലന പരിപാടി ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

