Site iconSite icon Janayugom Online

സംസ്ഥാനത്ത് ഓണത്തിന് റെക്കോഡ് മദ്യവിൽപ്പന

സംസ്ഥാനത്ത് ഇത്തവണ ഓണത്തിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന. 10 ദിവസം കൊണ്ട്  826.38 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.  കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടി രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.  ഉത്രാടദിനത്തില്‍ മാത്രം  137.64 കോടി രൂപയുടെ മദ്യ വിൽപ്പന നടത്തി.

ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടന്നത് കൊല്ലം ജില്ലയിലാണ്. കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നിന്നാണ് ഏറ്റവുമധികം വിൽപ്പന നടന്നത്. 1.46 കോടി രൂപയുടെ മദ്യമാണ് കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നിന്ന് മാത്രം വിറ്റ്പോയത്.

സംസ്ഥാനത്തെ 400ഓളം ബിവറേജസ് ഔട്ട്ലെറ്റുകൾ കൂടാതെ സപ്ലൈകോയുടെ മദ്യവില്‍പ്പന ഔട്ട്‌ലെറ്റുകള്‍ വഴിയും വന്‍തോതില്‍ മദ്യം വിറ്റുപോയി. കരുനാഗപ്പള്ളി കഴിഞ്ഞാല്‍ കൊല്ലം ജില്ലയില്‍ തന്നെയുള്ള കാവനാടാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത്.  1 കോടി 23 ലക്ഷം രൂപയുടെ മദ്യം ഈ ഔട്ട്ലെറ്റിൽ നിന്ന് വിറ്റുപോയി.

Exit mobile version