Site iconSite icon Janayugom Online

വയലാറിലും മേനാശ്ശേരിയിലും ചെങ്കൊടിയുയർന്നു: ജ്വലിച്ചുയരും വീരസ്മരണകൾ

CPICPI

രണസ്മരണകളിരമ്പിയ അന്തരീക്ഷത്തിൽ വയലാറിലെ രക്തസാക്ഷി കുന്നിലും മേനാശ്ശേരയിലും ചെങ്കൊടിയുയർന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിന് ദിശാബോധമേകിയ തൊഴിലാളിവർഗ സമര ചരിത്രത്തിൽ തങ്കലിപികളാൽ അടയാളപ്പെടുത്തിയ സമരപോരാളികൾക്ക് നാട് ശോണാഭിവാദ്യമേകി.
76-ാമത് പുന്നപ്ര — വയലാർ രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ജാഥാ ക്യാപ്റ്റൻ എം കെ ഉത്തമനിൽ നിന്നും പതാക ജി ബാഹുലേയൻ ഏറ്റുവാങ്ങി. തുടർന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി. സമ്മേളനം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, എ എം ആരിഫ് എംപി, ഡി സുരേഷ് ബാബു, ദലീമ ജോജോ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.
വൈകിട്ട് മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ കെ സഹദേവൻ പതാക ഉയർത്തി. തുടർന്നു നടന്ന സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ടി എം ഷെറീഫ് അധ്യക്ഷനായി.
സെക്രട്ടറി പി ഡി ബിജു സ്വാഗതം പറഞ്ഞു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു. വി പി അനിത, എം സി സിദ്ധാർത്ഥൻ തുടങ്ങിയവർ പങ്കെടുത്തു. 

Eng­lish Sum­ma­ry: Red flag hoist­ed at Vay­alar and Menassery: Hero­ic mem­o­ries will burn

You may like this video also

Exit mobile version