Site iconSite icon Janayugom Online

ചെങ്കൊടി ജാഥയ്ക്ക് വന്‍ സ്വീകരണം

CPICPI

തമിഴ്‌നാടിന്റെ ഹൃദയഭൂമികളിലൂടെ അഭിവാദ്യമേറ്റുവാങ്ങി ചെങ്കൊടി ജാഥ. വിജയവാഡയിലെ പാര്‍ട്ടി കോണ്‍ഗ്രസ് നഗരിയില്‍ ഉയര്‍ത്തുന്നതിനുള്ള രക്തപതാകയുമായി പ്രയാണം തുടരുന്ന ജാഥയ്ക്ക് തമിഴ്‌നാട്ടില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.
രാവിലെ ഈറോഡിൽ നിന്ന് ജാഥ പര്യടനം ആരംഭിച്ചു. പള്ളിപാളയം, നാമക്കൽ, സംഗഗിരി, സേലം എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ധർമപുരിയില്‍ പര്യടനം സമാപിച്ചു.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം വഹിച്ച കൊല്ലത്തുനിന്നുമാണ് ജാഥ ആരംഭിച്ചത്. എഐഎസ്എഫ്-എഐവൈഎഫ് ദേശീയ നേതാക്കളായ ആർ തിരുമലൈ, വിക്കി മഹേശരി എന്നിവരാണ് നേതൃത്വം നല്‍കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ സുഖ്ജിന്ദർ മഹേശരി, ആർ തീരുമലൈ, വലിയുള്ള ഖാദരി തുടങ്ങിയവര്‍ പ്രസംഗിച്ചു. 

Eng­lish Sum­ma­ry: Red flag march gets mas­sive reception

You may like this video also

YouTube video player
Exit mobile version