Site iconSite icon Janayugom Online

ചെങ്കൊടിയേന്തി മഹാപ്രവാഹം; സിപിഐ പാർട്ടി കോൺഗ്രസിന് ചണ്ഡീഗഡിൽ വർണാഭമായ തുടക്കം

ചെങ്കൊടിയേന്തിയ മഹാപ്രവാഹമായിരുന്നു ചണ്ഡീഗഡിൽ. ഹൃദയങ്ങളിൽ പടർന്ന കരുത്തിനെ നെഞ്ചേറ്റാൻ നാടൊന്നാകെ ഒഴുകി എത്തുകയായിരുന്നു. പതിനായിരങ്ങള്‍ അണി ചേരുന്ന റാലിക്കും പൊതു സമ്മേളനത്തോടെയുമാണ് മൊഹാലിയില്‍ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്.

 

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബിൽ ചേരുന്ന സമ്മേളനം ചരിത്രമാക്കുവാൻ ഏറെ ആവേശത്തോടെയാണ് സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ജന സഞ്ചയം എത്തിയത്. പൊതു സമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്‌തു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അമര്‍ജിത് കൗര്‍, ബിനോയ് വിശ്വം, പല്ലബ്സെന്‍ ഗുപ്ത, ഡോ. ബാലകൃഷ്ണ കാംഗോ, കെ നാരായണ, രാമകൃഷ്ണ പാണ്ഡ, ആനി രാജ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. പഞ്ചാബ് സംസ്ഥാന സെക്രട്ടറി ബന്ത് സിങ് ബ്രാര്‍ അധ്യക്ഷനായി. നാളെ രാവിലെ സുധാകര്‍ റെഡ്ഡി നഗറില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും.

ഫോട്ടോ: വി എൻ കൃഷ്ണപ്രകാശ്

 

 

Exit mobile version