Site iconSite icon Janayugom Online

ചോറ് ഒഴിവാക്കി ശരീര ഭാരം കുറച്ചു ; ജയിൽ ചാടാൻ ഗോവിന്ദച്ചാമി നടത്തിയത് മാസങ്ങൾ നീണ്ട തയ്യാറെടുപ്പ്

ജയിൽ ചാടാൻ ഗോവിന്ദച്ചാമി നടത്തിയത് മാസങ്ങൾ നീണ്ട തയ്യാറെടുപ്പ്. ചോറ് ഒഴിവാക്കി ശരീര ഭാരം കുറച്ചു. ചപ്പാത്തി മാത്രമാണ് കഴിച്ചത് . ഇതിനായി ഡോക്ടറുടെ സർട്ടിഫിക്കറ്റും വാങ്ങി . ചുവരിനോട് ചേര്‍ന്നായിരുന്നു കിടന്നുറങ്ങിയത്. കനത്ത മഴയായിരുന്നു. ഗോവിന്ദച്ചാമി കിടന്ന പത്താം ബ്ലോക്കിലെ സെല്ലില്‍ വെളിച്ചമില്ല. 1.10‑ന് ഒരു വാര്‍ഡന്‍ വന്ന് ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ അവിടെ ഉണ്ടായിരുന്നു. സെല്ലിലെ കമ്പികള്‍ മുറിച്ചാണ് പുറത്തുകടന്നത്.

ജയിലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് നിന്നും ഹാക്‌സോ ബ്ലേഡ് സംഘടിപ്പിച്ചു. രണ്ട് വലിയ ഡ്രമ്മുകള്‍ വെച്ച് ഫെന്‍സിംഗ് കമ്പിയില്‍ തുണികള്‍ കൂട്ടിക്കെട്ടിയാണ് കയറിയത്. ശേഷം ഇതേ തുണി താഴേയ്ക്കിട്ട് പിടിച്ച് ഇറങ്ങുകയായിരുന്നു. ഉണക്കാനിട്ടിരുന്ന തുണികളും ഗോവിന്ദച്ചാമി എടുത്തിരുന്നു. ജയിലിലെ വെളള വസ്ത്രം മാറ്റിയാണ് പുറത്തേക്കിറങ്ങിയത്. ജയിലിലെ വരാന്തയില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സെല്ലുകളില്‍ സിസിടിവി ഇല്ല. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഫെൻസിംഗിൽ വൈദ്യുതിയില്ല.

Exit mobile version