Site iconSite icon Janayugom Online

പരീക്ഷാസമ്പ്രദായത്തിന്റെ പരിഷ്കരണം അനിവാര്യം: മന്ത്രി കെ രാജന്‍

KRajanKRajan

പാഠ്യപദ്ധതിയുടെ പരിഷ്കരണത്തോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് പരീക്ഷാസമ്പ്രദായത്തിന്റെ പരിഷ്കരണമെന്ന് റവന്യു-ഭവനനിര്‍മ്മാണ മന്ത്രി കെ രാജന്‍. ഓള്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (എകെഎസ‌്ടിയു) ഇരുപത്തിയെട്ടാം സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം എ ആര്‍ സി നായര്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരീക്ഷാസമ്പ്രദായത്തിന്റെ പരിഷ്കരണത്തിലൂടെയേ ലോകത്തിലെ സകലതും പഠിപ്പിക്കാനും പഠിക്കാനും കഴിയുന്ന ഒരു തലമുറയെ സൃഷ്ടിക്കാന്‍ സാധ്യമാകുകയുള്ളു. നമ്മുടെ പരീക്ഷാസമ്പ്രദായത്തിന്റെ സമുജ്വലമായ ഒരു മാറ്റത്തിലേക്ക് പോകാന്‍ കഴിയുന്ന വിധത്തില്‍ കേരളത്തിന്റെ പാഠ്യക്രമത്തെ മാറ്റേണ്ടതുണ്ട്.
വിവരശേഖരണമല്ല വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യം. ശാസ്ത്രബോധവും യുക്തിചിന്തയുമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്ന പ്രധാനപ്പെട്ട ഇനമാണ് വിദ്യാഭ്യാസമെന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. കേവലം വിവരശേഖരണത്തിന്റെ ഒരിടമായി മാറുമ്പോഴാണ് പള്ളിക്കൂടങ്ങള്‍, പരീക്ഷാകേന്ദ്രീകൃതമായ പഠനലോകത്തിലേക്ക് കടന്നുപോകുന്നത് എന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. എകെഎസ‌്ടിയു സംസ്ഥാന പ്രസിഡന്റ് എന്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിങ്കല്‍, സര്‍വീസ് പെന്‍ഷനേഴ്സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍ ശ്രീകുമാര്‍, കെജിഒഎഫ് ജനറല്‍ സെക്രട്ടറി ഡോ. ഹാരിസ്, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീര്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

Eng­lish Sum­ma­ry: Reform of exam­i­na­tion sys­tem essen­tial: Min­is­ter K Rajan

You may also like this video

Exit mobile version