Site iconSite icon Janayugom Online

പുനർജനി പദ്ധതി അന്വേഷണം; കോൺഗ്രസ് നേതാക്കളുടെ അങ്കലാപ്പ് അർത്ഥഗർഭമെന്ന് ബിനോയ് വിശ്വം

പുനർജനി പദ്ധതി അന്വേഷണം എന്ന് കേൾക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ കാണിക്കുന്ന അങ്കലാപ്പിന്റെ അർത്ഥം എല്ലാവർക്കും മനസിലാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. കാൽ നൂറ്റാണ്ട് കാലം പറവൂരിലെ എംഎൽഎ ആയിരുന്ന പ്രതിപക്ഷ നേതാവ് അവിടെ നടത്തിയ വികസന പ്രവർത്തനങ്ങളെപ്പറ്റി ജനങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വിഷമിക്കുകയാണ്.

 

അതിന്റെ കൂടെ പുനർജനി അന്വേഷണം കൂടി വരുമ്പോൾ അദ്ദേഹത്തിന്റെ ആശങ്ക ഇരട്ടിക്കുന്നത് സ്വാഭാവികമാണ്. ഗ്രൂപ്പ് മത്സരങ്ങൾ എല്ലാം മാറ്റിവെച്ച് എല്ലാ ഗണത്തിലും പെട്ട നേതാക്കളെയും തനിക്ക് ചുറ്റും നിർത്താൻ അദ്ദേഹം കാണിക്കുന്ന അത്യുൽസാഹം “പേടിയുള്ളവരെല്ലാം എന്റെ ചുറ്റും വന്ന് നിൽക്കണം“എന്നാവശ്യപ്പെട്ട പഴയ കഥാപാത്രത്തെയാണ് ഓർമിപ്പിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Exit mobile version