Site iconSite icon Janayugom Online

റിലയൻസും ഗൂഗിളും കൈകോർക്കുന്നു; ജിയോ ഉപഭോക്താക്കൾക്ക് ഗൂഗിൾ ജെമിനി എഐ പ്രോ സബ്‌സ്‌ക്രിപ്ഷൻ സൗജന്യം

ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി റിലയൻസ് ജിയോയും ഗൂഗിളും. റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്കായി ഗൂഗിൾ ജെമിനി എഐ പ്രോ സബ്‌സ്‌ക്രിപ്ഷൻ 18 മാസത്തേക്ക് സൗജന്യമായി നൽകും. ഗൂഗിളും റിലയന്‍സ് ഇന്‍റലിജന്‍സും ചേര്‍ന്നാണ് ഗൂഗിൾ ജെമിനൈയുടെ ഏറ്റവും പുതിയ പതിപ്പായ എഐ പ്രോ പ്ലാൻ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. ഗൂഗിളിൻ്റെ ഏറ്റവും മികച്ച ജെമിനി 2.5 പ്രോ മോഡലിലേക്കുള്ള ആക്സസ്, നാനോ ബനാന, വിയോ 3.1 മോഡലുകൾ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാനുള്ള അവസരം, നോട്ട്ബുക്ക് എൽഎമ്മിലേക്കുള്ള പ്രവേശനം, 2 ടിബി ക്ലൗഡ് സ്റ്റോറേജ് തുടങ്ങിയ ആനുകൂല്യങ്ങൾ ഇതിനൊപ്പം ലഭ്യമാകും. 

18 മാസത്തെ ഈ സേവനങ്ങൾക്ക് 35,100 രൂപയാണ് ചെലവ് വരുന്നത്. യോഗ്യരായ ജിയോ ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ മൈ ജിയോ ആപ്പിലൂടെ എളുപ്പത്തിൽ ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. തുടക്കത്തിൽ 18 മുതൽ 25 വയസ് വരെയുള്ള അൺലിമിറ്റഡ് 5G ഉപയോക്താക്കൾക്കായിരിക്കും ഈ ആനുകൂല്യം ലഭ്യമാക്കുക. പിന്നീട് എല്ലാ ജിയോ ഉപഭോക്താക്കളിലേക്കും ഈ സേവനം വ്യാപിപ്പിക്കാനാണ് പദ്ധതി.

Exit mobile version