Site iconSite icon Janayugom Online

ദുൽഖർ സൽമാന് ആശ്വാസം; വാഹനം നിബന്ധനകളോടെ വിട്ട്നൽകും

ദുൽഖർ സൽമാന് ആശ്വാസം. ഓപ്പറേഷൻ നുംഖോറിൻറെ ഭാഗമായി പിടിച്ചെടുത്ത ദുൽഖറിൻറെ ലാൻഡ് റോവർ ഡിഫൻഡർ വിട്ട് നൽകുമെന്ന് കസ്റ്റംസ് അറിയിച്ചു. ബാങ്ക് ഗ്യാരണ്ടിയും മറ്റ് നിബന്ധനകളും ഏർപ്പെടുത്തിയാകും വാഹനം തിരികെ നൽകുക.

ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസിൻറെ ഓപ്പറേഷൻ നുംഖോറിലൂടെയാണ് ദുൽഖറിൻറെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ പിടിച്ചെടുത്തത്. ഇതിൽ ഡിഫൻഡർ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കസ്റ്റംസ് കോടതിയിൽ ദുൽഖറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു. എന്നാൽ ഡിഫൻഡർ വിട്ട് നൽകുന്നത് പരിഗണിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുനല്‍കാന്‍ കഴിയുമെന്നും വാഹനം വിട്ടുനല്‍കുന്നില്ലെങ്കില്‍ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റംസിന്റെ തീരുമാനം.

Exit mobile version