Site iconSite icon Janayugom Online

കേരളത്തിന് ആശ്വാസം; തണുപ്പ് മാറി സാധാരണ താപനിലയിലേക്ക് എത്തുമെന്ന് കാലാവസ്ഥാ വിദഗ്ദര്‍

മൂന്ന് ദിവസമായി വിറക്കുന്ന കേരളത്തിന് ഇനി ആശ്വാസം. തണുപ്പ് മാറി സാധാരണ താപനിലയിലേക്ക് എത്തുമെന്ന് കാലാവസ്ഥാ വിദഗ്ദര്‍ അറിയിച്ചു. ഞായറാഴ്ച കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ താപനില സാധാരണയിലും കുറവായിരുന്നു. കുറഞ്ഞ താപനില രേഖപ്പെടുത്തിയത് പുനലൂരാണ്. ‑19.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കോട്ടയത്ത് 21 ഡിഗ്രി, തിരുവനന്തപുരം നഗരത്തിൽ 21.1 എന്നിങ്ങനെ രേഖപ്പെടുത്തി. ഡിറ്റ്‍വാ ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ താത്കാലിക പ്രതിഭാസമാണിതെന്ന് അധികൃതര്‍ പറയുന്നത്. തെക്കൻ ജില്ലകളിൽ അന്തരീക്ഷത്തിലെ മൂടൽ പ്രത്യക്ഷമായിരുന്നു. മേഘാവൃതമായ ആകാശമായതിനാൽ സൂര്യപ്രകാശവും കുറവായിരുന്നു.

Exit mobile version