കുഞ്ഞിനെ വളര്‍ത്താനുള്ള മടിയെത്തുടര്‍ന്ന് ആറ് വയസുകാരനെ അമ്മ കനാലില്‍ മുക്കിക്കൊന്നു. ഹൈദരാബാദ് നിസാമാബാദിലെ മക്‌ലൂരിലാണ് 33 കാരിയായ ജി ലാവണ്യ തന്റെ ആറ് വയസ്സുള്ള മകന്‍ ജി രോഹിതിനെ കനാലില്‍ മുക്കി കൊലപ്പെടുത്തിയത്. സംഭവത്തിൽ യുവതിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
തന്റെ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഭാര്യ മൂത്തമകൻ ജി രോഹിതിനെ കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് ജി ഭരത് പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 12 വർഷം മുമ്പ് ലാവണ്യയെ എന്ന ചിത്രകാരൻ കൂടിയായ ഭരത് വിവാഹം കഴിച്ചത്.
ബുധനാഴ്ച രാവിലെ നിസാമാബാദ് ടൗണിന് സമീപം മക്‌ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബോർഗം കലൻ ഗ്രാമത്തിലെ നിസാംസാഗർ കനാലിൽ ലാവണ്യ മകനെ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പ്രദേശവാസി ഭരത്തിനെ അറിയിക്കുകയായിരുന്നു.
നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു, ലാവണ്യ ഓടി രക്ഷപ്പെട്ടു. മദ്യത്തിന് അടിമയായ ലാവണ്യ ചൊവ്വാഴ്ച മകനോടൊപ്പം പുറത്തേക്ക് പോയെന്നാണ് പോലീസ് പറയുന്നത്. മദ്യലഹരിയിലായിരുന്ന യുവതി മകനെ കനാലിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഉറങ്ങിക്കിടക്കുമ്പോൾ വയറു കീറാൻ പോലും ശ്രമിച്ചിരുന്നതായും ഭർത്താവ് ആരോപിച്ചു. സംഭവത്തില്‍ കേസെടുത്തതായും യുവതിയെ പോലീസ് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
English Summary: Reluctance to take care of baby: Six-year-old boy drowned in canal by mother
You may also like this video