23 January 2026, Friday

Related news

January 23, 2026
January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026

കുഞ്ഞിനെ നോക്കാന്‍ മടി: ആറ് വയസുകാരനെ അമ്മ കനാലില്‍ മുക്കിക്കൊന്നു

Janayugom Webdesk
ഹൈദരാബാദ്
March 31, 2023 10:04 pm

കുഞ്ഞിനെ വളര്‍ത്താനുള്ള മടിയെത്തുടര്‍ന്ന് ആറ് വയസുകാരനെ അമ്മ കനാലില്‍ മുക്കിക്കൊന്നു. ഹൈദരാബാദ് നിസാമാബാദിലെ മക്‌ലൂരിലാണ് 33 കാരിയായ ജി ലാവണ്യ തന്റെ ആറ് വയസ്സുള്ള മകന്‍ ജി രോഹിതിനെ കനാലില്‍ മുക്കി കൊലപ്പെടുത്തിയത്. സംഭവത്തിൽ യുവതിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.

തന്റെ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഭാര്യ മൂത്തമകൻ ജി രോഹിതിനെ കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് ജി ഭരത് പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 12 വർഷം മുമ്പ് ലാവണ്യയെ എന്ന ചിത്രകാരൻ കൂടിയായ ഭരത് വിവാഹം കഴിച്ചത്.

ബുധനാഴ്ച രാവിലെ നിസാമാബാദ് ടൗണിന് സമീപം മക്‌ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബോർഗം കലൻ ഗ്രാമത്തിലെ നിസാംസാഗർ കനാലിൽ ലാവണ്യ മകനെ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പ്രദേശവാസി ഭരത്തിനെ അറിയിക്കുകയായിരുന്നു. 

നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു, ലാവണ്യ ഓടി രക്ഷപ്പെട്ടു. മദ്യത്തിന് അടിമയായ ലാവണ്യ ചൊവ്വാഴ്ച മകനോടൊപ്പം പുറത്തേക്ക് പോയെന്നാണ് പോലീസ് പറയുന്നത്. മദ്യലഹരിയിലായിരുന്ന യുവതി മകനെ കനാലിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഉറങ്ങിക്കിടക്കുമ്പോൾ വയറു കീറാൻ പോലും ശ്രമിച്ചിരുന്നതായും ഭർത്താവ് ആരോപിച്ചു. സംഭവത്തില്‍ കേസെടുത്തതായും യുവതിയെ പോലീസ് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Reluc­tance to take care of baby: Six-year-old boy drowned in canal by mother

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.