കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജില്‍ ട്രയിനി ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ശക്തമായിരിക്കെ ഓരോ രണ്ട് മണിക്കൂറിലും ക്രമസമാധാന നിലയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.മെയില്‍ ‚ഫാക്‌സ്,വാട്ട്‌സ്ആപ്പ് എന്നിവയിലൂടെ ഓരോ രണ്ട് മണിക്കൂറിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ്യത്തെ എല്ലാ സംസ്ഥാന പോലീസ് സേനകള്‍ക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇത് നിര്‍ണായക സാഹചര്യങ്ങളിലെ റിപ്പോര്‍ട്ടുകള്‍ കൃത്യസമയത്ത് ലഭിക്കുന്നു എന്ന് ഉറപ്പാക്കുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കൊല്‍ക്കത്ത ബലാത്സംഗ കേസില്‍ നിരവധി വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ പെട്ടന്ന് തന്നെ നടപടി കൈക്കോള്ളേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.ആഗസ്റ്റ് 9നായിരുന്നു കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ സമെിനാര്‍ ഹാളില്‍ 32കാരിയായ പി.ജി ട്രയിനി ഡോക്ടറെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.