സിപിഐയുടെ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പാര്‍ട്ടി നേതൃതല ജനറല്‍ ബോഡി യോഗത്തില്‍ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ പ്രകാശ്ബാബു റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം ജയന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി എസ് സുപാല്‍ സ്വാഗതം പറഞ്ഞു. പാര്‍ട്ടി നേതാക്കളായ മന്ത്രി ജെ ചിഞ്ചുറാണി, ആര്‍ രാജേന്ദ്രന്‍, മുല്ലക്കര രത്നാകരന്‍, എന്‍ രാജന്‍, ആര്‍ ലതാദേവി, കെ ആര്‍ ചന്ദ്രമോഹനന്‍, മാങ്കോട് രാധാകൃഷ്ണന്‍, എം എസ് താര, സാം കെ ഡാനിയേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇരു ജില്ലകളിലെയും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍, മണ്ഡലം കമ്മിറ്റി മെമ്പര്‍മാര്‍, ജില്ലാ-സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പാർട്ടി നേതൃതല ജനറൽ ബോഡി യോഗത്തിൽ ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ പ്രകാശ് ബാബു റിപ്പോർട്ട് ചെയ്യുന്നു
