എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം പി എസ് സ്മാരകത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി ദേശീയ പതാക ഉയർത്തി. പാർട്ടി ദേശീയ കൗൺസിൽ അംഗവും, കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റുമായ അഡ്വ പി വസന്തം ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ചടങ്ങിൽ വായിച്ചു.
പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ, ദേശീയ കണ്ട്രോൾ കമ്മീഷൻ സെക്രട്ടറി സത്യൻ മൊകേരി, കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ, പാർട്ടി സംസ്ഥാന കൗൺസിൽ അംഗങ്ങളായ സഖാക്കൾ വി പി ഉണ്ണികൃഷ്ണൻ, അഡ്വ രാഖി രവികുമാർ, സോളമൻ വെട്ടുകാട്, ട്രാൻസ്പോർട് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എം ജി രാഹുൽ, ഇപ്റ്റ സംസ്ഥാന സെക്രട്ടറി കെ ദേവകി, സിപിഐ തിരുവനന്തപുരം മണ്ഡലം സെക്രട്ടറി ടി എസ് ബിനുകുമാർ, സ്റ്റേറ്റ് കൌൺസിൽ ഓഫീസ് ബ്രാഞ്ച് സെക്രട്ടറി പുലിപ്പാറ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ദേശീയ ഗാനാലാപനത്തോടെ ചടങ്ങ് സമാപിച്ചു.
English Summary: republic day celebration binoy viswam hoists flag in thiruvananthapuram
You may also like this video