Site iconSite icon Janayugom Online

കേരളത്തിലെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്; തിരികെക്കൊണ്ടുവരാനുള്ള ശ്രമവുമായി ജെ പി നഡ്ഢ

കേരളത്തിലെ നേതാക്കാള്‍ പാര്‍ട്ടി വിടുന്നത് തടയാനുള്ള നീക്കങ്ങളുമായി ബിജെപി. പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍ മാധ്യമങ്ങളോട് പറ‍ഞ്ഞു. ഇതിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഢ നാളെ കേരളത്തിലെത്തും. തിരുവനന്തപുരത്ത് എത്തുന്ന ജെ പി നഡ്ഢ നേതാക്കളുടെ കൊഴിഞ്ഞുപോക്കും സംഘടനാതലത്തിലെ പ്രശ്നങ്ങളും അടക്കം വിഷയങ്ങളില്‍ വിശദാംശങ്ങള്‍ തേടും.

സിനിമാക്കാരായ രാമസിംഹന്‍ എന്ന അലി അക്ബറും രാജസേനനും ഭീമന്‍ രഘുവും അടുത്തിടെ ബിജെപി വിട്ടിരുന്നു. വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നാരോപിച്ചായിരുന്നു മൂവരും ബിജെപി വിട്ടത്.

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് രാജ്യമാകെ ജനസമ്പര്‍ക്ക പരിപാടി ബിജെപി നടത്തുന്നതിനിടയിലാണ് കേരളത്തിലെ കൂട്ടരാജി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്. മെട്രോമാന്‍ ഇ ശ്രീധരന്‍ അടക്കം പാര്‍ട്ടിയിലെത്തിയ പ്രമുഖര്‍ സജീവമല്ലെന്നതും ബിജെപിക്ക് വെല്ലുവിളിയാകുന്നു. ഈ സാഹചര്യത്തിലാണ് ദേശീയനേതൃത്വം ഇടപെടാന്‍ ഒരുങ്ങുന്നത്.

Eng­lish Sum­ma­ry: res­ig­na­tion of ker­ala bjp leaders
You may also like this video

Exit mobile version