Site icon Janayugom Online

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിലെ വിശ്രമമന്ദിരം ഉദ്ഘാടനം ചെയ്തു

binoy

പുലയനാര്‍കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന് വേണ്ടി ബിനോയ് വിശ്വം എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും നിര്‍മ്മിച്ച വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ബിനോയ് വിശ്വത്തിന്റെ എംപി ഫണ്ടില്‍ നിന്ന് 60 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മന്ദിരോദ്ഘാടനം ബിനോയ് വിശ്വം എംപി നിര്‍വഹിച്ചു.

ഏഴ് മാസം കൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. സര്‍ക്കാര്‍ തലത്തിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്ന സാഹചര്യമാണ് പൊതുവെ കാണാറുള്ളതെന്നും, അതില്‍ നിന്ന് വ്യത്യസ്തമായി വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൊതുമരാമത്ത് വകുപ്പിനെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായും ബിനോയ് വിശ്വം എംപി പറഞ്ഞു. 

ഡെപ്യൂട്ടി മേയര്‍ പി കെ രാജു അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ് വി ശ്രീജിത്ത് പ്രൊജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍ എസ് സുരേഷ് കുമാര്‍ സംസാരിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ഡയറക്ടര്‍ ഡോ. പി കെ ജബ്ബാര്‍ സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ അനീസ ഇക്ബാല്‍ നന്ദിയും പറഞ്ഞു. 

Eng­lish Sum­ma­ry: Rest house at Indi­an Insti­tute of Dia­betes was inaugurated

You may also like this video

Exit mobile version