കേരളത്തിൽ ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. വൈദ്യുതി സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണം എന്നാണ് വിവരം. സംസ്ഥാന ഊർജ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.
ദൂരെ സ്ഥലങ്ങളിൽ നിന്നും വലിയ കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ വലിയ കെട്ടുകാഴ്ചകൾക്ക് ഒരു മാസം മുൻപ് മുൻകൂർ അനുമതി വാങ്ങണമെന്നും ഊർജ വകുപ്പിൻറെ ഉത്തരവിൽ പറയുന്നു. ഉത്സവ സീസൺ ആരംഭിക്കുന്നതിന് ആറ് മാസം മുൻപ് ക്രമീകരണങ്ങൾ പൂർത്തിയാക്കണം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ സമിതി രൂപീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. കെട്ടുത്സവം, കാവടി ഉത്സവം, ഗണേശ ചതുർത്ഥി എന്നീ ആഘോഷങ്ങൾക്കും ഉത്തരവ് ബാധകമാണ്.

