സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യതയുള്ളതിനാല്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുരന്തനിവാരണ വകുപ്പ്. നാളെ മുതലാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല പരിപാടികൾ അനുവദിക്കില്ലെന്നു ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ ദേവാലയങ്ങളിലും മറ്റു പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും അനുവദിക്കില്ല. പള്ളികളിലെ പാതിരാ കുര്‍ബാന ഉള്‍പ്പെടെയുള്ള കൂടിച്ചേരലുകളും അനുവദിക്കില്ലെന്നും വകുപ്പ് അറിയിച്ചു. രാത്രി പത്തു മണി മുതൽ രാവിലെ അഞ്ച് വരെ നിയന്ത്രണങ്ങളുണ്ടാകും. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണമെന്നും നിർദേശമുണ്ട്.
English summary: Restrictions on places of worship: Night control from tomorrow
You may like this video also