സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി റസൂൽ പൂക്കുട്ടിയെ നിയമിച്ചു. കുക്കു പരമേശ്വരനാണ് വൈസ് ചെയർപേഴ്സൺ. പ്രേംകുമാര്‍ ഉള്‍പ്പെട്ട നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കാറായതിന്റെ പശ്ചാത്തലത്തിലാണ് പുനഃസംഘടിപ്പിച്ചത്. സി അജോയി ആണ് സെക്രട്ടറി.
ജനറല്‍ കൗണ്‍സിലില്‍ ശ്യാം പുഷ്‌കരന്‍, അമല്‍ നീരദ്, സാജു നവോദയ, എന്‍ അരുണ്‍, സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി രാകേഷ്, സുധീര്‍ കരമന, റെജി എം ദാമോദരന്‍, സിതാര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, എസ് സോഹന്‍ലാല്‍, ജി എസ് വിജയന്‍, പൂജപ്പുര രാധാകൃഷ്ണന്‍, യു ഗണേഷ് എന്നിവരും അംഗങ്ങളാണ്. 26 അംഗങ്ങളാണ് ബോർഡിലുള്ളത്. 2022 ജനുവരിയിലാണ് നിലവിലെ ഭരണസമിതി നിലവിൽ വന്നത്.

