23 January 2026, Friday

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ; കുക്കു പരമേശ്വരൻ വൈസ് ചെയർപഴ്സൺ

Janayugom Webdesk
തിരുവനന്തപുരം
October 31, 2025 9:42 pm

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി റസൂൽ പൂക്കുട്ടിയെ നിയമിച്ചു. കുക്കു പരമേശ്വരനാണ് വൈസ് ചെയർപേഴ്സൺ. പ്രേംകുമാര്‍ ഉള്‍പ്പെട്ട നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കാറായതിന്റെ പശ്ചാത്തലത്തിലാണ് പുനഃസംഘടിപ്പിച്ചത്. സി അജോയി ആണ് സെക്രട്ടറി. 

ജനറല്‍ കൗണ്‍സിലില്‍ ശ്യാം പുഷ്‌കരന്‍, അമല്‍ നീരദ്, സാജു നവോദയ, എന്‍ അരുണ്‍, സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി രാകേഷ്, സുധീര്‍ കരമന, റെജി എം ദാമോദരന്‍, സിതാര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, എസ് സോഹന്‍ലാല്‍, ജി എസ് വിജയന്‍, പൂജപ്പുര രാധാകൃഷ്ണന്‍, യു ഗണേഷ് എന്നിവരും അംഗങ്ങളാണ്. 26 അംഗങ്ങളാണ് ബോർഡിലുള്ളത്. 2022 ജനുവരിയിലാണ് നിലവിലെ ഭരണസമിതി നിലവിൽ വന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.