വിരമിച്ച സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് ദിവസത്തെ തെരച്ചിലിനൊടുവില്‍ മണിപ്പൂരില്‍ നിന്നും മൃതദേഹം കണ്ടെടുത്തതായി അധികൃതര്‍ വ്യക്തമാക്കി.
മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍പ്പെട്ട് കഴിഞ്ഞ ദിവസം 6 പേര്‍ കൊല്ലപ്പെട്ടതിനിടയിലാണ് പ്രസ്തുത സംഭവം.
ഏകദേശം 1 വര്‍ഷം മുന്‍പാണ് മണിപ്പൂരില്‍ ഹിന്ദു മെയ്തിക്കളും ക്രിസ്ത്യന്‍ കുക്കികളും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.സമുദായങ്ങളിലെ തമ്മില്‍ വേര്‍തിരിച്ച് വംശീയവല്‍ക്കരിച്ചതോടെ കലാപത്തിന് തുടക്കമാകുകയായിരുന്നു.
ഇംപാല്‍ വെസ്റ്റിനും കാങ്‌പോക്പി ജില്ലക്കും ഇടയിലാണ് മുന്‍ സൈനികന്‍ ലിംലാല്‍ മേറ്റിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കൊല്ലപ്പെട്ടത് വിരമിച്ച സൈനികന്‍ തന്നെയാണെന്നും വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ആഴ്ചയുടെ അവസാനം ശാന്തിപൂരില്‍ വീട്ടുപകരണങ്ങള്‍ വാങ്ങാനായി പോയ തന്റെ പിതാവിനെ തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ തട്ടിക്കൊണ്ട് പോയെന്ന് കാട്ടി ഇദ്ദേഹത്തിന്റെ മകന്‍ ഗാനോ സപര്‍മേന പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു.