സംസ്ഥാനത്ത് ജാഗ്രത തുടരണമെന്നും അതിതീവ്രമഴയെന്ന മുന്നറിയിപ്പില്‍നിന്ന് പുറകോട്ടു പോയിട്ടില്ലെന്ന് റവന്യുമന്ത്രി കെ രാജന്‍. കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനാല്‍ കുട്ടനാട്ടില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. വടക്കന്‍ കേരളത്തില്‍ നാളെക്കൂടി ജാഗ്രത തുടരണം. വെള്ളപ്പൊക്ക ദുരിതബാധിത മേഖലകളിലേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയണ്. ഇതുവരെ 13 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. കൊല്ലം ഇത്തിക്കരയാറില്‍ ഇന്നലെ കാണാതായ നൗഫലിന്റെ മൃതദേഹം കണ്ടെത്തി. ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. മൂവായിരത്തോളം പേര്‍ ക്യാംപുകളിലുണ്ട്. 12 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി.
English summary; revenue minister said that state has not gone back from the warning of extreme rain
You may also like this video;