പാലക്കാട് നിയമസഭാ സീറ്റിലേക്ക് ശോഭാ സുരേന്ദ്രനെ കെട്ടിയിറക്കിയതിൽ പ്രതിഷേധം ശക്തം. ശോഭാ സുരേന്ദ്രന്റെ പ്രചാരണ പരിപാടികളിൽ ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പങ്കെടുക്കില്ല. ഇന്ന് മേഴ്‌സി കോളജ് പരിസരത്ത് ചുവരെഴുതിയാണ് ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടികൾക്ക് തുടക്കമാകുന്നത്. എന്നാൽ പരിപാടിയിൽ നിന്നും പ്രശാന്ത് ശിവൻ വിട്ടുനിൽക്കും.
പാലക്കാട് സീറ്റ് കിട്ടാത്തതിൽ ഉണ്ടായ നീരസമാണ് ഇതിന് പിന്നിൽ. പാലക്കാട്ടെ സാധ്യാതാ പട്ടികയില്‍ ആദ്യ പരിഗണന പ്രശാന്ത് ശിവന് ആയിരുന്നു. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിലൂടെ ശോഭാ സുരേന്ദ്രൻ സീറ്റ് തരപ്പെടുത്തി. ഇതോടെ പ്രശാന്തിനെ നെന്മാറയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ ബിഡിജെഎസ് നെന്മാറ സീറ്റ് വിട്ടു നൽകാൻ തയ്യാറായില്ല. ഇതോടെ പ്രശാന്ത് തെരെഞ്ഞെടുപ്പ് ചിത്രത്തിൽ ഇല്ലാതായി.

