Site iconSite icon Janayugom Online

ഉചിതമായ തീരുമാനം ഉചിതമായ സമയത്ത്; രാഹുലിൻറെ രാജി സാധ്യത തള്ളാതെ സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വിവാദങ്ങൾ ശക്തമാക്കുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അഭ്യൂഹങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുകയാണ്. ഉചിതമായ തീരുമാനങ്ങൾ ഉചിതമായ സമയത്ത് അറിയിക്കുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിൻറെ രാജി സാധ്യത തള്ളാതെയാണ് കെപിസിസി അധ്യക്ഷൻറെ പ്രതികരണം.

കോൺഗ്രസ്സിൽ നിന്ന് തന്നെ രാഹുലിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. പാർട്ടിക്കുള്ളിൽ ഒരു വിഭാഗം രാഹുലിൻറെ രാജി ആവശ്യപ്പെടുന്നുണ്ട്. പെട്ടന്ന് തന്നെ കോൺഗ്രസ്സ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്നാണ് സണ്ണി ജോസഫിൻറെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്.

Exit mobile version