കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ, ലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്സെയുടെ വസതി പ്രക്ഷോഭകർ കയ്യേറി. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്.
ഇതോടെ ഗോതബയ രജപക്സെ വസതി വിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭത്തിൽ രണ്ട് പൊലീസുകാര്കടക്കം 33 പേർക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്.
ലങ്കൻ കായിക താരങ്ങളും പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രസിഡന്റിന്റെ വസതി പ്രതിഷേധക്കാർ കീഴടക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പ്രസിഡന്റിന്റ് വസതിയിലെ മുറികളിലൂടെയും ഇടനാഴികളിലൂടെയും ആളുകൾ സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ കാണാം. സ്വിമിംഗ് പൂൾവരെ പ്രക്ഷോഭകര്‍ കയ്യടക്കിയതായാണ് വീഡിയോയിലൂടെ പുറത്തുവരുന്നത്.
English summary;Riots in Sri Lanka; 33 people were injured, two in critical condition
You may also like this video;