Site iconSite icon Janayugom Online

ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലറുമായി റീല്‍ ചിത്രീകരിച്ചു; ഇൻഫ്‌ലുവൻസറും ആർജെയുമായ പ്രിൻസി പരീഖിനെതിരെ ബലാത്സംഗ ഭീക്ഷണി

ഇന്ത്യക്കെതിരായ മത്സരശേഷം ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലറുമായി റീല്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് പിന്നാലെ സമൂഹമാധ്യമ ഇൻഫ്‌ലുവൻസർ ആർജെ പ്രിൻസി പരീഖിന് ബലാത്സംഗ ഭീക്ഷണി. ദക്ഷിണാഫ്രികയ്ക്കെതിരായ മത്സരത്തില്‍ 76 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 35 പന്തിൽ 63 റൺസെടുത്ത മില്ലറുടെ പ്രകടനമാണ് ഇന്ത്യക്ക് വെല്ലുവിളിയുയർത്തിയത്. ഇതിനെ ആസ്പദമാക്കിയാണ് റീല്‍ ചിത്രീകരിച്ചത്. 

റീലിന് പിന്നാലെ തനിക്ക് ബലാത്സംഗ ഭീഷണികളടക്കം നേരിടേണ്ടിവന്നതായി പ്രിൻസി പരീഖ് പ്രതികരിച്ചിരുന്നു. അധിക്ഷേപങ്ങൾക്ക് ഇരയായതായും പ്രിൻസി പരീഖ് വെളിപ്പെടുത്തി. സൈബറാക്രമണങ്ങൾക്ക് പിന്നാലെ ഫേസ്ബുക്കിൽ നിന്ന് റീൽ നീക്കം ചെയ്തു. അതേസമയം ഇൻസ്റ്റഗ്രാമിൽ റീൽ ഇപ്പോഴുമുണ്ട്. ബലാത്സംഗ ഭീഷണികൾ സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞ പരീഖ് പൊലീസിൽ പരാതിനൽകിയതായും അറിയിച്ചിട്ടുണ്ട്. 

Exit mobile version