കോട്ടയം കുറുവിലങ്ങാട്ട് കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേർക്ക് പരിക്ക്. കുറവിലങ്ങാട് എം സി റോഡിൽ കുര്യം കാളികാവിലാണ് അപകടം നടന്നത്. മൂന്നാർ അടിമാലി റൂട്ടിൽ ഓടുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ് എതിരെ വന്ന കാറിൽ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ബസ്സിന്റെ പിന്നിലെ ടയർ ഊരിപ്പോയി. റോഡരുകിലെ പോസ്റ്റും ഇടിച്ചു തകർത്ത ശേഷമാണ് ബസ്സ് റോഡിലേക്ക് മറിഞ്ഞത്. അപകടത്തിൽ പത്തോളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
English Summary: road accident in BJP
You may also like this video